പെന്റഷന് എന്നത് പനിഷ്മെന്ടോ
പെന്റഷന് എന്ന സംബ്രധയം എന്ന് തുടങ്ങി എങ്ങനെ തുടങ്ങി എന്തിനു തുടങ്ങി എന്നൊക്കെ ചിന്തിച്ചു തല പുകയ്ക്കാതെ, എങ്ങനെ അത് അവസാനിപ്പിക്കാം എന്നതിനെ കുറിച്ച് ചിന്തിക്കു. ഒരു വ്യക്തി ഇരുപത്തിരണ്ടു മുതല്‍ ഇരുപത്തഞ്ചു വയസിനിടയില്‍ ഒരു സര്‍കാര്‍ സ്ഥാപനത്തിലോ ഒരു ബാങ്കിലോ ജോലി നേടുന്നു. അയാള്‍ ജോലി ചെയ്യുന്ന മുപ്പതു കൊല്ലത്തോളം അങ്ങേര്‍ക്കു ശമ്പളം, ബത എന്നുവേണ്ട ആശുപത്രി ചെലവ് വരെ നല്കുന്നു. അവസാനം അന്പതന്ച്ചു അല്ലേല്‍ അറുപതു വയസാകുമ്പോള്‍ പിരിയുന്നു. പിരിയുമ്പോള്‍ ഉള്ള ശമ്പളം കണക്കാക്കി അങ്ങേര്‍ക്കു പിറ്റേ മാസം മുതല്‍ കൊടുത്തു തുടങ്ങുന്നു പെന്റഷന്. എന്തിനു വേണ്ടി ? അതാണ് നമ്മള് ആലോചിക്കേണ്ട കാര്യം. ജോലിയില്‍ നിന്ന് പിരിഞ്ഞു കഴിഞ്ഞു എങ്ങനെ ജീവിക്കും എന്ന് ആ വ്യക്തി ആണോ ചിന്തിക്കേണ്ടത് അതോ ജോലി കൊടുത്തിരുന്ന സ്ഥാപനമോ.
നമുക്കറിയാം നമ്മുടെ KSRTC ഒരു പൊതു മേഖല സ്ഥാപനമാണ്. പാര്‍ട്ടികള്‍ മാറി മാറി ഭരിച്ചിട്ടും നഷ്ട്ടത്തില്‍ നിന്ന് കര കയറാന്‍ കഴിയാതെ ശ്വാസം മുട്ടുന്ന നമ്മുടെ KSRTC. ഒരു മാസം പെന്റഷന് കൊടുക്കാന്‍ വേണ്ടി മാത്രം കരുതല്‍ ധനം വേണം ഇരുപത്തി അഞ്ചു കോടി രൂപ. ഇതിനു പുറമേ ആണ്, ഇപ്പോള്‍ ജോലി ചെയ്യുന്ന ആള്ക്കര്ക്കുള്ള ശമ്പളം, വണ്ടികളുടെ പണി, അതിനകത്തെ തട്ടിപ്പ്, ഓടാനുള്ള ദീസേല്, എല്ലാം. നാലായിരം ബസ്സുകള്‍ കിടന്നു തെക്ക് വടക്ക് ഓടിയാല്‍ ഇതിനു തികയില്ല. അവിടുന്നും ഇവിടുന്നും എല്ലാം കടമെടുത്തു എല്ലാ വര്‍ഷവും കടം കൂടുന്നതല്ലാതെ KSRTC രേക്ഷപെടുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഇതേ റൂട്ടില്‍ കിടന്നു ഓടുന്ന സ്വകാര്യ ബസ്സുകള്‍ ഒന്ന് രണ്ടായും വളരുന്നു. ഇതുപോലൊരു സ്ഥാപനത്തില്‍ പെന്റഷന് എന്ന് പറയുന്ന ഈ മാരകമായ കാന്സിരിനെ തുടച്ചു മാറ്റിയാല്‍ എല്ലാ മാസവും ലാഭിക്കാം, അല്ല നഷ്ട്ടം കുറയ്ക്കാം ഇരുപത്തിയഞ്ച് കോടിയുടെ എങ്കിലും.
സര്‍കാര്‍ സ്ഥാപനത്തിലും ബാങ്കുകളിലും മാത്രമായി എങ്ങനെ ഈ പെന്റഷന് ഒതുങ്ങി പോയി ? ആര്‍കും ചിന്തിച്ചാല്‍ ഒരു അര്‍ത്ഥവും കിട്ടാത്ത ഒരു പരിപാടിയാണ് പെന്റഷന്. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ എന്തുകൊണ്ട് ഇതില്ല? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ ഇപ്പോഴും ഒരു കച്ചവടക്കാരന് ആയിരിക്കും, അല്ലെങ്കില്‍ കച്ചവട മനസുല്ലവാന് ആയിരിക്കും. അവന് ചിന്തിക്കുകെ, ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന ശമ്പളം കൊടുക്കുക. ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലാതാകുമ്പോള്‍ കൊടുക്കാനുള്ളത് കൊടുത്തിട്ട് പറഞ്ഞു വിടുക, അടുത്ത ആളെ എടുക്കുക. ഇതേ രീതിയില്‍ ചിന്തിക്കാന്‍ നമ്മുടെ നാട് ഭരിക്കുന്നവര്‍ക്ക് പറ്റില്ല. ഒരു ഉദ്യോഗസ്ഥന് ചിന്തിച്ചാലോ, അവിടെ സ്ഥലം മാറ്റം ആയി, പിന്നെ ഉണഷന്‍ സമരം, തിരിച്ചെടുക്കല്‍, പിരിച്ചുവിടല്‍ ഒന്നും പറയണ്ട. ഭരിക്കുന്നവര്‍ നോക്കുമ്പോള്‍ ഒരു വലിയ വോട്ട് ബാങ്ക് ആണല്ലോ ഉദ്യോക വര്‍ഗം. അവരെ ഒരു തരത്തിലും പിണക്കാന്‍ സാധിക്കില്ലല്ലോ. അടുത്ത തിരഞ്ഞെടുപ്പിലും ജയിക്കണ്ടേ. സംവരണം നിര്തലക്കതത്തിന്റെ അതെ കാരണം തന്നെ ഇവിടേം, വേറെ എന്താ പറയുക.
എന്നെങ്കിലും ആര്‍ക്കെങ്കിലും ഒരു തോന്നല്‍ വന്നിരുന്നെങ്കില്‍ ??? വെറുതെ ആശിക്കാം
കുംഭകര്ണനു മുമ്പ് / കുംഭകര്ണനു ശേഷം എന്നിങ്ങിനെ ഉദ്യോഗസ്ഥന്മാര് രണ്ടു തരം.
ReplyDeleteപെന്ഷന് പറ്റുന്നത് വരെ പലരും കാര്യമായി ജോലി ചെയ്യാറില്ല. അതിനു ശേഷം സ്വന്തം സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിലോ ചേര്‍ന്ന് നന്നായി ജോലി ചെയ്യാറുണ്ട് ഇവര്‍.