ശശി തരൂരിന്റെ രാഷ്ട്രീയം...
ലോകം മുഴുവന്‍ ഉള്ള ബ്ലോഗ്ഗെര്മാര്‍ ഈ വിഷയം നല്ലത് പോലെ കയികര്യം ചെയ്തിട്ടുള്ളതാണ്... എന്നാലും, എന്റെ ഒരു വീക്ഷണം എഴുതാന്‍ ശ്രമിക്കുന്നു... നമുക്കെല്ലാം അറിയാം ആരാണ് ശശി തരൂര്‍ എന്ന്... ചിന്തകന്‍, എഴുത്തുകാരന്‍, പുരോഗമന വാദി, എന്ന് വേണ്ട, എല്ലംകൊണ്ട് നല്ല ഒരു വ്യക്തി... എന്നാല്‍ അദ്ദേഹത്തിന് പറ്റിയ ഒരു അമിളി ആണോ ഒരു സീറ്റ് കൂടുതല്‍ കിട്ടാന്‍ കോണ്‍ഗ്രസ് കളിച്ച കളിയില്‍ പെട്ടുപോയത് എന്ന് ഇപ്പോള്‍ ഓര്‍ത്തു പോകുന്നു... തിരുവനന്തപുരം ഇപ്പോഴും ആളെ നോക്കി വോട്ട് ചെയ്യുന്ന ഒരു മണ്ഡലം ആണ്.. അതുകൊണ്ട് മാത്രമാണ് ശശി തരൂര്‍ അവിടെ ജയിച്ചത്... അതില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരം ഒന്നും ഉണ്ടാകാന്‍ സാധ്യത ഇല്ല... പക്ഷെ ജയിക്കുന്നത് വരെ തരൂര്‍ എല്ലാവരുടേം അരുമ (നായര്‍ സര്‍വീസ് സൊസൈറ്റി ഒഴികെ) ആയിരുന്നു... പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞു, അദ്ദേഹം ജയിച്ചു, പിന്നെ അങ്ങേരു പലരുടേം കണ്ണില്‍ കരടായി... ഇത്രേം വിവരോം വിധ്യഭ്യസോം ബോധവും ഉള്ള ആള്‍ക്കാര്‍ നമ്മുടെ രാജ്യത്തു രാഷ്ട്ര്രെയത്തില്‍ ഇറങ്ങിയലാതെ സ്ഥിതി അത്രക്കും ബോധിക്കുന്നതല്ലല്ലോ നമ്മുടെ മറ്റുള്ള ആള്‍ക്കാര്‍ക്ക്...
ശശി തരൂര്‍ എന്ത് ചെയ്താലും പറഞ്ഞാലും അതിനെ വളചോടിച്ചു ഒരു പരിവമാക്കി അങ്ങേരെക്കൊണ്ട് നാല് കാശിനു വിലയില്ലതവരുടെ അടുത്ത് മാപ്പ് പരയിക്കുകയനല്ലോ നമ്മുടെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്... ഒന്നാലോചിച്ചു നോക്ക്... ആരുമായും താരതമ്യം ചെയ്യണ്ട, തരൂരിന് തിരുവന്തപുരത്തെ കാര്യങ്ങള്‍ നോക്കി, സഹംന്ത്രിസ്ഥാനം നോക്കി നടക്കവുന്നത്തെ ഉള്ളു... അദ്ദേഹം ചെയ്ത ഒരേ ഒരു തെറ്റ്, സാധാരണ ജനങ്ങള്‍ക്കും അങ്ങേരുടെ അടുത്ത് പരാതികള്‍, പോട്ടെ അഭിപ്രായങ്ങള്‍ പറയാന്‍ ഉള്ള ഒരു അവസരം ഉണ്ടാക്കി കൊടുത്തു... അതില്‍ ആര് പ്രതികരിക്കുന്ന പോലേം അങ്ങേരു പ്രതികരിച്ചു... അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ്, നമ്മുടെ എയര്‍ ഇന്ത്യ വിമാനം അല്ലേല്‍ തീവണ്ടികള്‍ കന്നുകാലി ക്ലാസ്സ് തന്നെയാണ്... അത് പറയുന്ന ആളെ മര്യാദ പഠിപ്പിക്കാന്‍ പോകുന്നതിനു പകരം എന്ത് കൊണ്ട് വേണ്ടപ്പെട്ടവര്‍ ആ കന്നുകാലി ക്ലാസ്സിനെ കുറച്ചു മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നില്ല... അത് പറ്റില്ലല്ലോ, അതിനു ജോലി ചെയ്യണ്ടേ... അതിനു നമ്മുടെ നാട്ടിലെ രാഷ്ട്രീയം സമ്മതിക്കില്ലല്ലോ... അവനവന്റെ കണ്ണിലെ കല്ലെടുതിട്ടു മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ നോക്കണം... പഴമക്കാര്‍ പറയുന്നത് അങ്ങനെ ആണല്ലോ...
ശശി തരൂര്‍ UNല്‍ ഇരുന്നപ്പോള്‍ എന്തൊക്കെ ചെയ്തു എന്നതിനെക്കാള്‍ ഇനിയും, ഒരു സഹമന്ത്രിയായി പര്ലിഅമെന്ട അങ്ങമായി നമ്മുടെ നാടിനു വേണ്ടി എന്തൊക്കെ ചെയ്യുന്നു ഇന്നത്തെ നമ്മള്‍ നോക്കീട്ടു കാര്യമുള്ളൂ... എംപി fആണ്ടില്‍ നിന്ന് എത്ര തുക അദ്ദേഹം തിരുവനന്തപുരത്തിന് വേണ്ടി ചിലവാക്കുന്നു, എന്തൊക്കെ വികസന പഥഅതികള്‍ നടപ്പാക്കുന്നു, ഇതൊക്കയാണ് നമ്മള്‍ക്ക് കാണേണ്ടത്... അദ്ദേഹം നല്ലത് വല്ലോം ചെയ്തു പോകുമോ എന്ന് കോണ്‍ഗ്രസ് അനികല്‍ക്കുള്ളിലും നേതാക്കന്മാര്‍ക്കുള്ളിലും തന്നെ നല്ല പേടി ഉണ്ടേ... പിന്നീട് അവരും അതൊക്കെ ചെയ്യാന്‍ ബാധ്യസ്തരായി പോകുമല്ലോ... (എത്ര പറഞ്ഞാലും ഈ രാഷ്ട്രീയക്കാരോടുള്ള അമര്‍ഷം മാറുന്നില്ലല്ലോ ഈശ്വര) എന്നേലും നാട് നന്നാവുമോ...
തരൂരിനോട് ഒരേയൊരു അഭ്യര്തനയെ ഉള്ളു... മറ്റുള്ളവരെ കോണ്‍ഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ഒന്നും നോക്കേണ്ട... നല്ലത് മാത്രം ചെയ്യുക... തങ്ങളുടെ പിന്നില്‍ നമ്മുടെ നാടും രാജ്യവും രക്ഷപെടണം എന്ന് ആഗ്രഹിക്കുന്ന എന്നെ പോലുള്ള ആള്‍ക്കാര്‍ ഇപ്പോഴും ഉണ്ടാകും...
ബ്ലോഗ്ഗര്‍
കിരണ്‍ രാജീവ്
Sunday, 17 January 2010
Thursday, 14 January 2010
K S R T C jana sevanam
ക്സ്ര്‍ത്ക് യുടെ ജനസേവനം...
ഒരു നടന്ന സംഭവം, എഴുതാതെ വയ്യ... പത്തനംതിട്ടയിലേക്കു തിരുവല്ലയില്‍ നിന്ന് യാത്ര ചെയ്യ്ത ഒരു നിര്‍ഭാഗ്യവാന്റെ കഥയാണ്... അങ്ങേരു ടിക്കറ്റ് കസ്ഷിന്റെ ബാക്കി ഉള്ള മൂന്നു രൂപ തിരികെ ചോദിച്ചു... ചില്ലരയില്ല എന്നാ സ്ഥിരം മറുപടി കിട്ടി കന്ദ്രവിടെ കയ്യീന്ന്... ബാഗില്‍ ചില്ലറ കിലുങ്ങുന്നത് കേട്ട്, യാത്രികന്‍ പറഞ്ഞു, നിങ്ങളുഗെ കയ്യില്‍ ഉണ്ടല്ലോ, പിന്നെന്താ... കണ്ടക്ടര്‍ മറുപടി: എന്നാല്‍ തന്‍ പോയി പരത്തി കൊടുക്കടോ... തരാന്‍ മനസില്ല... എന്നാല്‍ പിന്നെ പരത്തി കൊടുക്കാം എന്ന് കരുതി അയാള്‍ സ്റ്റേഷന്‍ മസ്റെര്ടെ മുറിയിലേക്ക് നടക്കാന്‍ തുടങ്ങി... കണ്ടക്ടര്‍ പിന്നാലെ വന്നു ഈ യാത്രികനെ തള്ളി... വിദ്യാഭ്യാസം മലയാളിക്ക് ഉണ്ടായിട്റെണ്ട... അവനു ആവേശമാണല്ലോ മുന്നില്‍... അങ്ങേരു തിരിച്ചു പിടിച്ചു തള്ളി... കാക്കീടെ ഇടയില്‍ ഒരുത്തന്‍ വന്നു തെമ്മടിതരം കാണിച്ചാല്‍ മറ്റുള്ള കാക്കി വിടുമോ... എല്ലാവരും കൂടി പിടിച്ചു ആ യാത്രക്കാരനെ അടിച്ചു ശെരിയാക്കി... വിദ്വാന്മാരെല്ലാം കുടി അങ്ങേരെ തടഞ്ഞു വെച്ച്, എന്നിട്ട് കഥകെന്ദ്രമായ കണ്ടക്ടര്‍ പോയി ആശുപത്രിയില്‍ അഡ്മിറ്റ് ആയി... യാത്രക്കാരന്റെ പേരില്‍ കേസും കൊടുത്തു...
എന്തൊരു ലോകം ദൈവമേ... യാത്രക്കാരന്‍ എന്നാല്‍ കസ്റ്റമര്‍ ആണ് എന്നുള്ള ബോധ്യം നമ്മുടെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ക്കും ഇല്ല... ഇപ്പോഴാണ് ഒരു സംശയം വരുന്നത്... മാറ്റം മുകളില്‍ നിന്നോ, താഴെ നിന്നോ അതോ നടുവില്‍ നിന്നോ തുടങ്ങേണ്ടത്...
ബ്ലോഗ്ഗര്‍,

Subscribe to:
Comments (Atom)