എന്താണ് കൊച്ചി മെട്രോ? എന്തിനാണ് കൊച്ചി മെട്രോ?
ഞാന്‍ ഇവിടെ ദുബായില്‍ താമസിക്കുന്ന ഒരാളാണ്. ഇവിടെ ദുബായ് മെട്രോ എന്നൊരു ബ്രഹത് പധധി തുടങ്ങാന്‍ തീരുമാനിച്ചു, അതിനോടൊപ്പം തന്നെ അത് തുടങ്ങുന്ന ദിവസവും പ്രഖ്യാപിച്ചു. ദുബായ് മെട്രോയുടെ പ്രൊജക്റ്റ് മാനേജര്‍ ഒരു മലയാളി തന്നെ, നമ്മുടെ ഡല്‍ഹി മെട്രോ പണിത ഒരു നായര്‍. അദ്ദേഹം തന്നെയാണ് നമ്മുടെ കൊച്ചി മെട്രോയുടെ പ്രൊജക്റ്റ് കന്സുല്ടന്റ്റ്. പറഞ്ഞിട്ടെന്താ നമ്മുടെ നാട്ടില്‍ ആര് സമ്മതിക്കാന്‍. കൊച്ചി മെട്രോ വന്നാല്‍ എല്ലാവരുടേം കടയുടെ മുന്നിലെ സ്ഥലം കുറയും അല്ലെങ്കില്‍ മൊത്തത്തില്‍ പോകും എന്നാണ് വ്യാപാരികള്‍ പറയുന്നത്. അത് നമ്മുടെ വ്യാപാരികളുടെ തെറ്റിധാരണ ആണോ അതോ മെട്രോയുടെ പ്ലാനില്‍ ഉണ്ടായിരിക്കുന്ന കുഴപ്പമാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതായാലും കൊള്ളാം പ്രൊജക്റ്റ് വഴിമുട്ടി നില്‍ക്കുന്നു എന്ന് വേണം മനസിലാക്കാന്‍.
നമ്മുടെ കൊച്ചിയെക്കള്‍ എത്രയോ വലിയ സ്ഥാപനങ്ങളും കെട്ടിടങ്ങളും ഒക്കെ ഉള്ള സ്ഥലമാണ് ദുബായ്. ഇവിടെ ചെയ്തിരിക്കുന്നപോലെ തന്നെ, മുഴുവന്‍ നീളത്തില്‍ മെട്രോയുടെ പാത തൂണുകളില്‍ ആക്കിയിരുന്നെങ്കില്‍ എന്നോ ആശിച്ചു പോകുന്നു. അതിനുള്ള ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് രണ്ടാണ്. ഒന്ന്, ഭൂമിയില്‍ നിന്ന് പത്തു മീറ്റര്‍ എങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന തൂണുകള്‍ പാതയെ തങ്ങുന്നത് കൊണ്ട്, ഭൂമിയിലെ, സ്ഥലം ഒട്ടും പഴവുന്നില്ല. വ്യാപാരികള്‍ പറയുന്ന പോലെ അവരുടെ കടകളുടെ മുന്നിലെ സ്ഥലം കുറയുന്നില്ല. മാത്രമല്ല, അവരുടെ കടയില്‍ വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഒരു സൗകര്യം കുടി ആവും ഈ പാതകളുടെ തണല്‍. ഇത് സമയബന്ധിതമായി തീര്‍ത്താല്‍ വ്യാപാരികള്‍ക്കും അതിലുപരി ജനങ്ങള്‍ക്കും ഉണ്ടാകാന്‍ പോകുന്ന യാത്ര ക്ലേശം ഒഴിവാക്കാന്‍ സാധിക്കും. പക്ഷെ അവിടെയാണ് നമ്മുടെ കൊച്ചി നഗരസഭയുടെയും പോലീസിന്റെം സഹകരണം നമുക്കാവശ്യം. കൊച്ചി നഗരത്തില്‍ ഉള്ള എല്ലാ റോഡുകളുടെ ശോചനീയാവസ്ഥ മനസിലാക്കി അതിന്റെ കേടുപാടുകള്‍ പരിഹരിച്ചു വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു കഴയംവിധം വാഹനകുരുക്ക് ഒഴിവാക്കിയും ജനങ്ങള്‍ക്ക് എതെണ്ടാടത് ഏതാനും സാധിക്കണം. അത് പോലെ സൌത്ത്, നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടിയും കുരുക്കൊഴിവക്കാനും ശ്രമിക്കണം. ജനങ്ങള്‍ക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്ന് ജനങ്ങള്‍ മനസിലാക്കിയാല്‍ വലിയ ഒരു പ്രശ്നം അവിടെ തന്നെ അറുതി വരും. അത് മനസിലാക്കികൊടുക്കാന്‍ നഗരസഭ വേണ്ടതൊക്കെ ചെയ്യണം. ജനങ്ങളുടെ കരം കിട്ടുന്ന പണം ആണല്ലോ ചിലവാക്കുന്നത്, അപ്പോള്‍ അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കും ഉണ്ടല്ലോ.
ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകാന്‍ സാധ്യത ഉള്ള പ്രശ്നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അന്തിനുള്ള പ്രതിവിധി ചെയ്ത ശേഷം പണികള്‍ തുടങ്ങുകയും, പറയുന്ന ദിവസം പണി തീര്‍ക്കാനുള്ള കഠിന പ്രയത്നവും ചെയ്താല്‍ കൊച്ചി മെട്രോ സാധ്യമാകാവുന്ന കാര്യമായെ നമുക്ക് കാണാന്‍ സാധിക്കു. ഇതിനു ഏറ്റവും അത്യാവശ്യമായി വേണ്ടത് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ഇച്ചാശക്തി ആണ്. കിട്ടാന്‍ ഏറ്റവും പ്രയാസവും അതാണ്. ഇവിടെ ദുബായിലെ മെട്രോ പണികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചെറിയ ചെറിയ ഗതാഗത കുരുക്കുകള്‍ അനുഭവപ്പെട്ടിട്ടുണ്ട്, എന്നാല്‍ പറഞ്ഞ ദിവസം ഓരോ സ്ഥലതെം പണികള്‍ തീരുകയും അതിനനുസരിച്ച് അവിടുത്തെ കുരുക്കുകള്‍ അഴിയനും തുടങ്ങി. അതിനാണ് ജനങ്ങളുടെ സഹകരണം ആവശ്യം എന്ന് മുന്‍പേ ഞാന്‍ പറഞ്ഞത്.
ഇതിനെ കുറിച്ച് കൂടുതല്‍ എഴുതണം എന്നുണ്ട്, പക്ഷെ കൂടുതല്‍ എഴുതാനുള്ള അറിവ് ഇതിനെക്കുറിച്ച് മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്തായാലും കൊച്ചി മെട്രോ ഒരു സത്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം, ആശിക്കാം. ഇതല്ലാതെ നമ്മളെ പോലെ ഉള്ള സാധാരണ ജനത്തിന് എന്ത് ചെയ്യാന്‍ പറ്റും.
Monday, 29 June 2009
കേരള വികസനം
ആദ്യത്തെ ബ്ലോഗ് ഇരിക്കട്ടെ നമ്മുടെ നാടിനു വേണ്ടതവര്ടെ പേരില്‍.
കേരള സംസ്ഥാന വികസനം. എന്താണോ ഇതു കൊണ്ടു നമ്മളെ പോലുള്ള സാധാരണ ജനങ്ങള്‍ ചിന്തിക്കുന്നത് അതല്ല നമ്മുടെ രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നത്. അത് മനസിലാക്കതതാണ് നമ്മുടെ ജനങ്ങളുടെ പ്രശ്നം. എന്ന് ജനങ്ങള്‍ അത് മനസിലാക്കുന്നോ, അന്നത്തോടെ എല്ലാ പ്രശ്നങ്ങളും തീരും. അടിച്ച് തീരും.
പണ്ടൊക്കെ ഞാന്‍ വിശ്വസിക്കുന്ന പാര്ട്ടി ആണ് നല്ലത് എന്നെല്ലാവരും പറയും. അതിന് വേണ്ടി തമ്മില്‍ അടിയുണ്ടാക്കും. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? സ്ഥിതി മാറി . ഒരു ദിവസം എന്റെ ഒരു കസിന്‍ ഒരു ഫ്രണ്ട് തമ്മില്‍ ഭയങ്കര തര്ക്കം. എന്താണന്നോ പ്രശ്നം. എന്റെ കസിന്‍ കമ്മ്യൂണിസ്റ്റ് ആണ് ഫ്രണ്ട് കോണ്ഗ്രസ്. ഞാന്‍ സമദൂരം. ഇവര്‍ തമ്മില്‍ അടിക്കുന്നത് എന്തിനെന്നോ? ആരുടെ പാര്ട്ടി ആണോ കുറവ് അഴിമതി എന്ന് സ്ഥാപിക്കാന്‍. നടക്കില്ലല്ലോ. അവരുടെ തര്ക്കം രാത്രി മുഴുവന്‍ നീണ്ടു പോയി. എവിടെ കൊണ്ടുചെന്നു അവസാനിപ്പിക്കും എന്ന് അവര്ക്കും അറിയില്ല. രണ്ടു പേരും അവസാനം ഓരോ സ്മാള്‍ ഒഴിച്ച് ചീര്സ് അടിച്ച് സുഖമായി ഒരേ സ്ഥലത്തു കിടന്നുറങ്ങി. അത്രേയുള്ളൂ ഈ രാഷ്ട്രീയക്കാരുടെ കാര്യം. പകല്‍ മോഴുവാന്‍ തമ്മില്‍ അടിച്ചും അടിപ്പിച്ചും തീര്‍ക്കും എന്നിട്ട് രാത്രീല്‍ ഒരുമിച്ചിരുന്നു സ്മാള്‍ അടിക്കും. ഇവരുടെ വാക്കു വിശ്വസിച്ചു തമ്മില്‍ തല്ലാന്‍ പോകുന്ന ആള്‍ക്കാരെ വേണം തല്ലാന്‍. അമ്മമാര്‍ പറയുന്ന പോലെ, ചന്തിക്ക് തല്ലണം.
വിഷയത്തിലേക്ക് വരം. നമ്മുടെ സംസ്ഥാനം വികസിച്ചിട്ടില്ല എന്ന് രാഷ്ട്രീയക്കാര്‍ തമ്മില്‍ പറയുന്നതു പോലെ പറയാന്‍ പറ്റില്ല. നമ്മള്‍ക്ക് പണ്ടാതെക്കള്‍ നല്ല റോഡുകള്‍ ഉണ്ട്. അത്യാവശ്യം കറന്റ് ഉണ്ട്. മൊബൈല് കമ്പനികള്‍ ഉണ്ട്. എല്ലാം പെരിനുണ്ട്. എന്നാല്‍ ഇത്രയൊക്കെ സികസിച്ചപ്പോള്‍ അതിന്റെ കൂടെ വികസിച്ച മറ്റൊന്നും ഉണ്ട്, അഴിമതി. അത് നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന ഒരു കാന്‍സര്‍ ആയി വളര്ന്നു കഴിഞ്ഞു ആര്ക്കും ഇനി അതിനെ ഒന്നും ചെയ്യാന്‍ പറ്റില്ല. അത് ഇതിലും ശക്തിയായി വളരുകയെ ഉള്ളു.
രാഷ്ട്രീയം പന്ടെന്ന പോലെ ജനസേവനം അല്ല ഇപ്പോള്‍. അതൊരു ബിസിനസ്സ് ആണ്. മുതല്‍ മുടക്കില്ല എന്ന് മാത്രം. മുതല്‍ മുടക്ക് ഇല്ലെന്‍കിലും ലാഭം വേണം എണ്ണ അവരുടെ ഭാഷ്യം. അവരുടെ സമയം ആണല്ലോ മുതല്‍ മുടക്ക്. സ്കൂളില്‍ഉം കോളേജിലും ഒക്കെ പഠിക്കാന്‍ വിട്ടപ്പോള്‍ പൊളിറ്റിക്സ് കളിച്ചു പഠിക്കാന്‍ മറന്നു പോയവര്‍ക്ക് എന്തെങ്കിലും ഒക്കെ പണി വേണ്ടേ. രാഷ്ട്രീയം ആണെങ്കില്‍ പ്രത്യകിച്ച് വിദ്യാഭ്യാസ യോഗ്യത ഒന്നും തന്നെ വേണ്ടല്ലോ. അഥവാ അബദ്ധത്തില്‍ ഒരു ഡിഗ്രിയോ പീജിയോ എടുതുപോയാലും സാരമില്ല. അത് പാര്ട്ടി ഓഫിയന്‍സിന്റെ പടിക്ക് പുറത്തു വെച്ചേ കയരവ്. ബാനര്‍ എഴുതുമ്പോള്‍ മാത്രം ഡീ ആര്‍ എന്നോ മറ്റോ എഴുതാം എന്ന് മാത്രം. അല്ലാത്തപ്പോള്‍ വേണ്ട. വിദ്യാഭ്യാസം ഉള്ളത് നല്ലതാണെന്ന് തോന്നനമെന്കിലും ആരേലും വേണ്ടേ അത് ഉപയോഗിച്ചു രാജ്യം ഭരിചിട്ടുള്ളവര്‍ ആരേലും. ജനങ്ങളുടെ നിര്‍ഭാഗ്യമോ പടിക്കതവരുടെ ഭാഗ്യമോ എന്തുമാകട്ടെ അങ്ങനെ ഒന്നു കാണിക്കാന്‍ പോലും ആരുമില്ല. അതും പോട്ടെ. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നവന് ആരേം കാണിച്ചു കൊടുതല്ലല്ലോ ജോലി ചെയ്യിക്കുന്നത്. സ്വയം തോന്നി ചെയ്യുവല്ലേ സാധാരണ. അതുപോലെ ചെയ്യാന്‍ തോന്നാത്ത ഒരേ ഒരു വര്‍ഗം ആണ് നമ്മുടെ രീഷ്ട്രീയക്കാര്‍.
ഒരു ചെറിയ ഉദഅഹരണം. നമ്മുടെ സംസ്ഥാനത്തെ ഒരു എക്സ്പ്രസ്സ് ഹൈവേ. അത് അന്ന് കോണ്ഗ്രസ് മന്ത്രി സഭയിലെ ഒരു മന്ത്രി പ്രോപോസ് ചെയ്തത് കൊണ്ടു കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചില്ല.. അങ്ങനൊരു ഹൈവേ വന്നിരുന്നെങ്കില്‍ എന്ന് ശെരിക്കും ആലോചിച്ചു പോകുന്നു ഇപ്പോള്‍. പ്രത്യേകിച്ചും ഇനി ഒത്തിരി പോകേണ്ട സ്ഥലം ആണ്. മന്ത്രിമാര്‍ക്കെന്ത്ആ മുന്നിലും പിന്നിലും പോലീസ് വണ്ടികള്‍ സ്പീഡില്‍ ഓടിക്കുന്ന ഡ്രൈവര്‍. എത്ര സ്പീഡില്‍ പോയാലും ആരും പിടിക്കില്ല. അവര്‍ക്കന്നു ആ പ്രൊജക്റ്റ് അനുവധിചിരുന്നെന്കില്‍ നമ്മുടെ കുട്ടികള്‍ക്കെന്കിലും സമയം ലാഭിക്കാമായിരുന്നു. എവിടെ, ഭാവി നോക്കി ചെയ്തിട്ടെന്തിനാ. കമ്മീഷന്‍ അത് അനുവദിക്കുന്ന മന്ത്രിക്കും ശിന്കിടിക്കും പര്‍ത്യ്ക്കും അല്ലെ കിട്ടു. പ്രതിപക്ഷത്തിന് കിട്ടില്ലല്ലോ. അങ്ങനെ അത് പോയി കിട്ടി. ഓരോ നല്ല ആശയങ്ങളും വരുമ്പോള്‍ ഇതുപോലെ ഓരോ പ്രശ്നങ്ങള്‍ പറഞ്ഞു ഒതുക്കാനും ചെറുക്കാനും ഉണ്ടല്ലോ നമുക്കു രസ്ട്രീയക്കാര്‍. ഇവരരേലും ഒരു കാര്യത്തിലെങ്കിലും ഒന്നിച്ചു നിന്നിട്ടുണ്ടോ. ഇവര്ക്ക് നാടല്ല പ്രധാനം, നാടുകാരുമല്ല പ്രധാനം. അവര്ക്കു വോട്ട് ആണ് പ്രധാനം. എന്നാല്‍ ഈ വോട്ട് ചെയ്യാന്‍ പോകുന്ന കഴുതകളായ ജനങ്ങള്‍ ഒരു എലെച്റേന്‍ എങ്കിലും വോട്ട് ചെയ്യാതെ അവരുടെ അമര്‍ഷം തെളിയിചിരുന്നെന്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഒരു അഞ്ചു വരഷോം മാറി മാറി പരീക്ഷിക്കും, എന്നിട്ടെന്തായി, സിനിമയില്‍ പറയുന്ന പോലെ "പവനായി ശവമായി". നടും നന്നായില്ല, നാട്ടുകാരും നന്നായില്ല, എന്നാല്‍ രാഷ്ട്രീയക്കാര്‍ നന്നായി. അവര്ക്കു ചാനല്‍ തുടങ്ങാനും, ചാനല്‍ വാങ്ങാനും, മുക്കിനു മുക്കിനു പാര്ട്ടി ഓഫീസ് തുറക്കാനും സാധിച്ചു. അതൊരു ചെറിയ കാര്യമായി കാണരുതേ ആരും. പൊളിറ്റിക്സ് ജോലി ആക്കിയവര്‍ (പ്രൊഫ്‌ഫെസഷന്‍ എന്ന് പറയാന്‍ പറ്റില്ല, കാരണം എത്തിക്സ് വേണമല്ലോ) അര്‍ഹിക്കുന്നതില്‍ കുറവ് ശമ്പളവും കൂടുതല്‍ കിമ്പളവും വാങ്ങി അങ്ങനെ ജൈത്രയാത്ര തുടരുന്നു. തുടരട്ടെ, ജനങ്ങള്‍ പ്രതികരിക്കാതെ എല്ലാം സഹിച്ചു ജീവിക്കുന്നടത്തോളം കാലം അങ്ങനെ തന്നെ തുടരട്ടെ.
ഒരു ദിവസമെങ്കിലും നമ്മുടെ നാടു നന്നാവും എന്ന് ആരെങ്കിലും (രാഷ്ട്രീയക്കാര്‍ അല്ലാതെ) പറഞ്ഞു കേട്ടിട്ട് മരിച്ചാല്‍ മതി. ഈശ്വരോ രക്ഷതു.

Subscribe to:
Comments (Atom)