Monday, 29 June 2009

കൊച്ചി മെട്രോ

എന്താണ് കൊച്ചി മെട്രോ? എന്തിനാണ് കൊച്ചി മെട്രോ?

ഞാന്‍ ഇവിടെ ദുബായില്‍ താമസിക്കുന്ന ഒരാളാണ്. ഇവിടെ ദുബായ് മെട്രോ എന്നൊരു ബ്രഹത്‌ പധധി തുടങ്ങാന്‍ തീരുമാനിച്ചു, അതിനോടൊപ്പം തന്നെ അത് തുടങ്ങുന്ന ദിവസവും പ്രഖ്യാപിച്ചു. ദുബായ് മെട്രോയുടെ പ്രൊജക്റ്റ്‌ മാനേജര്‍ ഒരു മലയാളി തന്നെ, നമ്മുടെ ഡല്‍ഹി മെട്രോ പണിത ഒരു നായര്‍. അദ്ദേഹം തന്നെയാണ് നമ്മുടെ കൊച്ചി മെട്രോയുടെ പ്രൊജക്റ്റ്‌ കന്സുല്ടന്റ്റ്‌. പറഞ്ഞിട്ടെന്താ നമ്മുടെ നാട്ടില്‍ ആര് സമ്മതിക്കാന്‍. കൊച്ചി മെട്രോ വന്നാല്‍ എല്ലാവരുടേം കടയുടെ മുന്നിലെ സ്ഥലം കുറയും അല്ലെങ്കില്‍ മൊത്തത്തില്‍ പോകും എന്നാണ് വ്യാപാരികള്‍ പറയുന്നത്. അത് നമ്മുടെ വ്യാപാരികളുടെ തെറ്റിധാരണ ആണോ അതോ മെട്രോയുടെ പ്ലാനില്‍ ഉണ്ടായിരിക്കുന്ന കുഴപ്പമാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതായാലും കൊള്ളാം പ്രൊജക്റ്റ്‌ വഴിമുട്ടി നില്‍ക്കുന്നു എന്ന് വേണം മനസിലാക്കാന്‍.

നമ്മുടെ കൊച്ചിയെക്കള്‍ എത്രയോ വലിയ സ്ഥാപനങ്ങളും കെട്ടിടങ്ങളും ഒക്കെ ഉള്ള സ്ഥലമാണ്‌ ദുബായ്. ഇവിടെ ചെയ്തിരിക്കുന്നപോലെ തന്നെ, മുഴുവന്‍ നീളത്തില്‍ മെട്രോയുടെ പാത തൂണുകളില്‍ ആക്കിയിരുന്നെങ്കില്‍ എന്നോ ആശിച്ചു പോകുന്നു. അതിനുള്ള ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് രണ്ടാണ്. ഒന്ന്, ഭൂമിയില്‍ നിന്ന് പത്തു മീറ്റര്‍ എങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന തൂണുകള്‍ പാതയെ തങ്ങുന്നത് കൊണ്ട്, ഭൂമിയിലെ, സ്ഥലം ഒട്ടും പഴവുന്നില്ല. വ്യാപാരികള്‍ പറയുന്ന പോലെ അവരുടെ കടകളുടെ മുന്നിലെ സ്ഥലം കുറയുന്നില്ല. മാത്രമല്ല, അവരുടെ കടയില്‍ വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ ഒരു സൗകര്യം കുടി ആവും ഈ പാതകളുടെ തണല്‍. ഇത് സമയബന്ധിതമായി തീര്‍ത്താല്‍ വ്യാപാരികള്‍ക്കും അതിലുപരി ജനങ്ങള്‍ക്കും ഉണ്ടാകാന്‍ പോകുന്ന യാത്ര ക്ലേശം ഒഴിവാക്കാന്‍ സാധിക്കും. പക്ഷെ അവിടെയാണ് നമ്മുടെ കൊച്ചി നഗരസഭയുടെയും പോലീസിന്റെം സഹകരണം നമുക്കാവശ്യം. കൊച്ചി നഗരത്തില്‍ ഉള്ള എല്ലാ റോഡുകളുടെ ശോചനീയാവസ്ഥ മനസിലാക്കി അതിന്റെ കേടുപാടുകള്‍ പരിഹരിച്ചു വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു കഴയംവിധം വാഹനകുരുക്ക് ഒഴിവാക്കിയും ജനങ്ങള്‍ക്ക്‌ എതെണ്ടാടത് ഏതാനും സാധിക്കണം. അത് പോലെ സൌത്ത്, നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടിയും കുരുക്കൊഴിവക്കാനും ശ്രമിക്കണം. ജനങ്ങള്‍ക്ക്‌ വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്ന് ജനങ്ങള്‍ മനസിലാക്കിയാല്‍ വലിയ ഒരു പ്രശ്നം അവിടെ തന്നെ അറുതി വരും. അത് മനസിലാക്കികൊടുക്കാന്‍ നഗരസഭ വേണ്ടതൊക്കെ ചെയ്യണം. ജനങ്ങളുടെ കരം കിട്ടുന്ന പണം ആണല്ലോ ചിലവാക്കുന്നത്, അപ്പോള്‍ അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കും ഉണ്ടല്ലോ.

ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകാന്‍ സാധ്യത ഉള്ള പ്രശ്നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അന്തിനുള്ള പ്രതിവിധി ചെയ്ത ശേഷം പണികള്‍ തുടങ്ങുകയും, പറയുന്ന ദിവസം പണി തീര്‍ക്കാനുള്ള കഠിന പ്രയത്നവും ചെയ്താല്‍ കൊച്ചി മെട്രോ സാധ്യമാകാവുന്ന കാര്യമായെ നമുക്ക് കാണാന്‍ സാധിക്കു. ഇതിനു ഏറ്റവും അത്യാവശ്യമായി വേണ്ടത് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ഇച്ചാശക്തി ആണ്. കിട്ടാന്‍ ഏറ്റവും പ്രയാസവും അതാണ്. ഇവിടെ ദുബായിലെ മെട്രോ പണികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചെറിയ ചെറിയ ഗതാഗത കുരുക്കുകള്‍ അനുഭവപ്പെട്ടിട്ടുണ്ട്, എന്നാല്‍ പറഞ്ഞ ദിവസം ഓരോ സ്ഥലതെം പണികള്‍ തീരുകയും അതിനനുസരിച്ച് അവിടുത്തെ കുരുക്കുകള്‍ അഴിയനും തുടങ്ങി. അതിനാണ് ജനങ്ങളുടെ സഹകരണം ആവശ്യം എന്ന് മുന്‍പേ ഞാന്‍ പറഞ്ഞത്.

ഇതിനെ കുറിച്ച് കൂടുതല്‍ എഴുതണം എന്നുണ്ട്, പക്ഷെ കൂടുതല്‍ എഴുതാനുള്ള അറിവ് ഇതിനെക്കുറിച്ച്‌ മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്തായാലും കൊച്ചി മെട്രോ ഒരു സത്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം, ആശിക്കാം. ഇതല്ലാതെ നമ്മളെ പോലെ ഉള്ള സാധാരണ ജനത്തിന് എന്ത് ചെയ്യാന്‍ പറ്റും.

1 comment:

  1. മെട്രോയെ കുറിച്ച് താങ്കള്‍ എഴുതിയ സ്വപ്നം നമ്മുടെ ഒക്കെ കൊച്ചു മക്കളുടെ കൊച്ചു മക്കളുടെ കാലത്ത് സത്യം ആകുമെന്ന് വിശ്വസിക്കാം.

    ReplyDelete

Thank you very much for the comments and suggestions...