Tuesday, 20 July 2010

ഇറങ്ങിപോകാനാണേല്‍ എന്തിനു കയറിയിരുന്നു???

നിയമസഭ സാമാജികരെ, ഒരേ ഒരു ചോദ്യം, ഒന്ന് പറഞ്ഞു രണ്ടാമതെതിനു സഭയില്‍ നിന്ന് ഇറങ്ങി പോകാന്‍ ആയിരുന്നേല്‍ നിങ്ങള്‍ എന്തിനു തിരഞ്ഞെടുപ്പിന് നിന്ന്, എന്തിനു നിയമസഭയിലേക്ക് പോയി. നിങ്ങള്ക്ക് വോട്ട് തന്നു ജയിപ്പിച്ച പൊതുജനത്തെ പിന്നെയും കഴുത്ത എന്ന് വിളിപ്പിക്കണോ.

നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, നിങ്ങള്ക്ക് തമ്മില്‍ തല്ലാനും തമാശ പറഞ്ഞു ചിരിക്കാനും ഉള്ള സ്ഥലം അല്ല നിയമസഭ, അതിനു വേണ്ടിയല്ല നിങ്ങളെ അങ്ങോട്ട്‌ വിടുന്നത്. ആദ്യം നിങ്ങള്‍ മനസിലാക്കു നിങ്ങളെ വോട്ട് ചെയ്തു ജയിപ്പിക്കുന്നത് ഞങ്ങളുടെ ജീവിതം സുഖമായും സുരക്ഷിതമായും മുന്നോട്ടു കൊണ്ടുപോകാനാണ്‌. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സാധിക്കനല്ല. നിങ്ങള്‍ സാധിചോല്, പക്ഷെ അത് ഞങ്ങളുടെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു സമയം കിട്ടിയാല്‍ മാത്രം മതി, അല്ലെങ്ങില്‍ ഈ പണി നിര്‍ത്തി വീട്ടില്‍ പോയോ, ഇതുവരെ സംബധിച്ചത് കൊണ്ട് വല്ല കച്ചവടവും തുടങ്ങി അത് നോക്കുകയോ ചെയ്യുക.

എന്തുകൊണ്ടാണ് ഒരു പുതിയ നിയമം സഭ പാസാക്കാത്തത്? മുഴുവന്‍ സമയവും സഭയില്‍ ഇരിക്കുന്നവന് മാത്രമേ ബത്ത കിട്ടു എന്ന്. ഇപ്പോള്‍ വന്നാല്‍ മാത്രം മതിയല്ലോ, ഇറങ്ങി പോയാലും ഉറങ്ങി പോയാലും കിട്ടാനുള്ളത് കിട്ടും. ഇറങ്ങി പോയാല്‍ കൂടുതല്‍ കിട്ടാനുള്ള വഴി നോക്കാം. പക്ഷെ ചോദ്യം ഇതാണ്, ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നാല്‍, ആര് കൊണ്ടുവരും, ആര് അതിനെ വോട്ട് ചെയ്തു നിയമം ആക്കും. കാരണം നമ്മള്‍ ജനിച്ചപ്പോള്‍ മുതല്‍ കണ്ടുവരുന്ന ഒരു രീതി 5 കൊല്ലം ഇടതും, അടുത്ത 5 കൊല്ലം വലതും, മാറി മാറിയാണല്ലോ നമ്മുടെ നന്നാക്കി സ്വയം നന്നയിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇടതിന് കൊണ്ടുവരാന്‍ പറ്റില്ല, കാരണം, അവര്‍ ഇറങ്ങുമ്പോള്‍, പിന്നെയുള്ള അഞ്ചു കൊല്ലം അവരല്ലേ ഇറങ്ങിപോക്ക് നടത്താന്‍ ഉള്ളവര്‍. അതുകൊണ്ട്, രണ്ടു മുന്നണിക്കും ഇതൊരു നിയമം ആക്കാന്‍ പറ്റില്ല, അതുരപ്പായി.

പിന്നെ എന്ത് ചെയ്യാം, ജനങ്ങള്‍ ഇറങ്ങണം. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളികള്‍ ഉണ്ടല്ലോ, വലതിനെ തുണക്കുന്ന കുറെ ആള്‍ക്കാര്‍, ഇടതിനെ തുണക്കുന്ന കുറെ ആള്‍ക്കാര്‍. വലതു പക്ഷം ഇറങ്ങി വരുമ്പോള്‍, വരുന്നവര്‍ക്ക് ജയ്‌ വിളിച്ചു നില്‍ക്കാതെ, നിയമസഭ വളപ്പില്‍ നിന്ന് പുറത്തേക്കു പോകാന്‍ അനുവധിക്കാതിരിക്കുക, അതെ പോലെ, വലതു ഭരണത്തില്‍ ഇടതു നേതാക്കള്‍ ഇറങ്ങി പോകുമ്പോള്‍, സഖാക്കന്മാര്‍ അവരെ തടഞ്ഞു വെക്കുക. അവര്‍ സഭയ്ക്കുള്ളില്‍ ഇരുന്നു ജനങ്ങള്‍ക്ക്‌ വേണ്ടി സംസരിക്കെണ്ടാവര്‍, പുറത്തു പോയി ഒന്നും ചെയ്യേണ്ട കാര്യം ഇല്ല. സഭകൂടുന്ന സമയം കഴിഞ്ഞു എവിടാണെന്ന് വെച്ചാല്‍ പൊക്കോളൂ എന്ന് പറയാന്‍ ചങ്കൂറ്റം ആര്ക്കെങ്ങിലും ഉണ്ടോ? ഇല്ല പേടിയ, കാരണം, അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു MLA അല്ലെങ്ങില്‍ ഒരു MP സ്ഥാനം കിട്ടനുല്ലതണേല്‍, എന്തിനാ വെറുതെ ജനത്തിന് വേണ്ടി അത് കളഞ്ഞുകുളിക്കുന്നത് എന്നെ ചിന്തിക്കു.

കഴുതകള്‍, ജനങ്ങള്‍... ആര് വിളിച്ചതനെലും, അത് വളരെ വളരെ ശെരിയായ വിളിയായിരുന്നു. കേരളതെം, ഭരതതെം ദൈവം കയിവിട്ടിട്ടില്ലെങ്ങില്‍ നിങ്ങല്ല്ക്ക് ഇനിയും വോട്ട് കിട്ടും. പ്രാര്‍ത്ഥിക്കുക, ഇടതനണേല്‍, ഒതുക്കത്തില്‍ പ്രാര്‍ത്ഥിക്കുക, അല്ലേല്‍ ചിലപ്പോള്‍ അച്ചടക്ക നടപടി നേരിടേണ്ടി വന്നാലോ?

ചിരിയും, സങ്കടവും ഒക്കെ വരുന്നു, കേരളത്തിനെ കുരിചോര്തിട്ടു...

ഈ എയര്‍ ഇന്ത്യക്ക് വേണോ?

മഹാരാജാവ് താണ് വണങ്ങി സ്വീകരിച്ചു അകതിരുതി വെള്ളവും ഭക്ഷണവും മദ്യവും ഒക്കെ കൊടുത്തു യാത്രക്കാരെ പരിഗണിക്കുകയും ചെയ്ത എയര്‍ ഇന്ത്യ വിമാനം ആരുടെയോക്കയെങ്ങിലും ഓര്‍മയില്‍ കാണുമായിരിക്കും. ആ ഓരോര്മയില്‍ എയര്‍ ഇന്ത്യ ഒതുങ്ങി അല്ലെങ്ങില്‍ ഒതുക്കി.

തുടരെ തുടരെ യാത്രക്കാരെ ഈ വിമാന കമ്പനി ബുദ്ധിമുട്ടിക്കുന്നു എന്ന വാര്‍ത്ത‍ എത്രയൊക്കെ വന്നിട്ടും ഇതില്‍ തന്നെ ടിക്കറ്റ്‌ എടുക്കുന്ന ആള്‍ക്കാരെ വേണം പറയാന്‍, തെറിയോ വഴക്കോ നിങ്ങള്ക്ക് തീരുമാനിക്കാം. അറിഞ്ഞുകൊണ്ട് കുഴിയില്‍ വീഴുക എന്നിട്ട് ആ കുഴിയെ തെറി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ. എന്തങ്കിലും സംഭവിച്ചാല്‍ സര്‍കാരിന്റെ സ്ഥാപനം ആയതു കൊണ്ട് നഷ്ടപരിഹാരം കിട്ടും എന്ന പ്രതീക്ഷയിലണേല്‍, അതെല്ല വിമാന കമ്പനികള്‍ക്കും ഒരേ പോലെയാണ് കൂട്ടുകാരെ.

എയര്‍ ഇന്ത്യയെ ഇപ്പൊ ശേരിയ്യക്കിക്കളയും എന്ന് പറഞ്ഞു കുരച്ചല്‍ക്കാര്‍ കഴിഞ്ഞിടെ കയറിപ്പറ്റിയിരുന്നു, എന്നിട്ടും ഒന്നും ആയില്ല, എന്തുകൊണ്ട്? മുടിയനായ പുത്രനെ ആര്‍ക്കും നന്നാക്കാന്‍ പറ്റില്ല. അതിനിടയില്‍, എരിതീയില്‍ എണ്ണയെന്ന പോലെ ജീവനക്കാരുടെ സമരങ്ങളും, മതിയല്ലോ, വിനീതനായ മഹാരാജാവിനു പോലും ഇനി എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുറ്റമായി പറയുന്നതല്ല, അതിനുതരവാധിതപ്പെട്ടവര്‍ ഒന്നും ചെയ്യുന്നതായി കാണുന്നില്ല, അതോ ഇനി അവരെ ഒന്നും ചെയ്യാന്‍ ആരൊക്കെയോ ചേര്‍ന്ന് സംമാതിക്കതതാണോ എന്നും അറിയില്ല.

സമരം ചെയ്തു നല്ല പരിചയം ഉള്ള മലയാളികള്‍, അവര്‍ക്കാണല്ലോ ഈ ദുര്‍വിധി, ഒരു സമരമുറ എടുത്താല്‍ എന്തെങ്ങിലും ഒരു ചലനം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞേക്കും. ആരും ഇനി എയര്‍ ഇന്ത്യയിലോ, എക്ഷ്പ്രെസ്സിലൊ, ഇന്ത്യന്‍ ഐര്ലൈന്‍സിലോ ടിക്കറ്റ്‌ എടുത്തു യാത്ര ചെയ്യില്ല എന്ന് തീരുമാനിക്കുക. കുറച്ചെങ്കിലും ബോധമുള്ളവര്‍ ഇത് തീരുമാനിചിട്ടുണ്ടാകും. നമ്മള്‍ ഗള്‍ഫ്‌ പ്രവസികല്‍ക്കിട്ടനല്ലോ എയര്‍ ഇന്ത്യ പണി തന്നുകൊണ്ടിരിക്കുന്നത്, അപ്പോള്‍ നമ്മള്‍ക്ക് ഇനിമുതല്‍ അവരുടെ സേവനം വേണ്ട എന്ന് തീരുമാനിക്കുക. UAE യില്‍ നിന്ന് നാട്ടിലേക്ക് എത്ര വിമാനം ഉണ്ട്, കാശുള്ളവര്‍ക്ക് എതിഹാദ്, എമിരേറ്റ്സ് ഉണ്ട്, കാഷില്ലതവര്‍ക്ക് എയര്‍ അറേബ്യ ഉണ്ട്. എല്ലാം നല്ല സേവനം, എല്ലാ യാത്രക്കരേം ഒരേ പോലെ കാണാന്‍ പറ്റുന്ന കാബിന്‍ ക്രൂ. ഖത്തറില്‍ നിന്ന് ഖത്തര്‍ എയര്‍ വെയ്സ്, ജെറ്റ് എയര്‍ വെയ്സ് ഉണ്ട്, ബഹറിനില്‍ നിന്നും ഗള്‍ഫ്‌ എയര്‍ ഉണ്ട്, കുവൈറ്റില്‍ നിന്ന് ജഴീര ഉണ്ട്, സൌദിയില്‍ നിന്ന് സൌധിയ ഉണ്ട്. എല്ലാ മലയാളികളും എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കുക, അതില്‍ യാത്ര ചെയ്യാതിരിക്കുക. എന്നാലെങ്കിലും ഈ വിമാന കമ്പനി അധികൃതര്‍ എന്തെങ്കിലും ചെയ്യുമായിരിക്കും. ചിലപ്പോള്‍ ഒരു കാര്യം ചെയ്യും, കേരളത്തിലേക്ക് യാത്രക്കാര്‍ ഇല്ലാത്തതുകൊണ്ട്, അവിടേക്ക് പറക്കുന്ന വിമാനങ്ങള്‍ നിര്‍ത്തലാക്കാന്‍ പോവുകയാണ് എന്ന് ഒരു പ്രഖ്യാപനം വന്നേക്കും, എന്നാലും അത് സംഭവിച്ചത് എന്തുകൊണ്ട് എന്ന് ചിന്തിക്കാനോ അതിനെ നല്ല വിധം നടത്താനോ എന്തെങ്കിലും ശ്രമം ഉണ്ടാവും എന്ന് പ്രതീക്ഷ വെക്കണ്ട.

120 സര്‍വീസ് നടത്തുന്നതുകൊണ്ടാണ് ഇത്രേം സാങ്ങേതിക തകരാറ് വിമാനത്തിനു സംഭവിക്കുന്നത്‌ എന്നാണ് ഈയിടെ ഒരു ഉത്തരവധിതപ്പെട്ട ആള്‍ പറഞ്ഞത്. അങ്ങേര്‍ക്കുള്ള ഒരേഒരു മറുപടി, ഞങ്ങള്‍ക്ക് 120 സര്‍വീസ് വേണ്ട സാറേ, മറ്റു കമ്പനികള്‍ നടത്തുന്നത് പോലെ 60 സര്‍വീസ് മതി, പക്ഷെ ശെരിയായ സമയത്ത് പറക്കാന്‍ പറ്റുന്ന വിമാനങ്ങള്‍ തന്നാല്‍ മതി. അത്രെയുമേ ഉള്ളു ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികളുടെ പ്രാര്‍ത്ഥന.

രാജവാഴ്ച പോയി മന്ത്രി ഭരണം വന്നില്ലേ നമ്മുടെ രാജ്യത്ത്, അതേപോലെ തന്നെ എയര്‍ ഇന്ത്യയുടെ മഹാരാജാവിന്റെ വിലയും പോയി, മന്ത്രിക്കണേല്‍ ഇതൊന്നും നോക്കാന്‍ സമയവുമില്ല, വേറെ ഒന്നും ചെയ്യാന്‍ ഉണ്ടായിട്ടല്ല, തല്പ്പര്യക്കുരവന്. ഭാരതീയനല്ലേ, വോട്ട് ചെയ്തു ജയിപ്പിക്കുകയും, വര്ഷം തോറും മില്യണ്‍ കണക്കിന് പൈസ അയച്ചും ഒക്കെ നാടിനെ സേവിക്കുന്ന മണ്ട്ന്മാരല്ലേ, സഹിച്ചല്ലെ പട്ടു ഇവനെയൊക്കെ. ആരൊക്കയോ പറഞ്ഞപോലെ, നാട്ടില്‍ രാഷ്ട്രീയ കോമരങ്ങളുടെ വിചാരം, നമ്മള്‍ ഗള്‍ഫ്‌ പ്രവാസികള്‍ ഏതോ മായ ലോകത്താണ് ജീവിക്കുന്നതെന്നാണ്. കഷ്ട്ടം, പരിതാപകരം നിങ്ങളുടെയും, നിങ്ങളെപ്പോലെയുള്ള ആള്‍ക്കാര്‍ ഭരിക്കുന ഞങ്ങളുടെ നാടിന്റെയും കാര്യം.

ജയ്‌ ഹിന്ദുസ്ഥാന്‍... എന്നെങ്കിലും...

Sunday, 18 July 2010

ജലം തന്നെ വേണോ ബാലാ?

നമ്മുടെ വൈദ്യുതി മന്ത്രി സേവനം കഴിഞ്ഞു ഇറങ്ങുന്നതിനു മുന്‍പ് എന്തൊക്കയോ ചെയ്തു കാട്ടണം എന്നാ വാശിയില്‍ ആണെന്ന് തോന്നുന്നു. നല്ല കാര്യം. വളരെ വൈകിയാണെങ്കിലും അങ്ങനെ തോന്നിയതില്‍ ദൈവത്തിനു സ്തുതി. പക്ഷെ ഒരു സംശയം, എന്ത് നല്ലകാര്യം പറഞ്ഞാലും ഉണ്ടല്ലോ മലയാളിക്ക് ഒരു സംശയം, അത് തന്നെ.

നമ്മുടെ മലയോര പ്രദേശങ്ങളില്‍ ഉണ്ടാകുന്നതും വെറുതെ പാഴായി പോക്കുന്നതുമായ കാറ്റിനെ (വായു വായു) എന്തുകൊണ്ട് നമ്മുടെ മന്ത്രി മറന്നു പോകുന്നു, എന്നൊരു സംശയം. അല്ലെങ്കില്‍, നമ്മള്‍ ഓരോര്തരും കുട പിടിച്ചും ശേടുകളില്‍ നിന്നും രക്ഷപെടുന്ന സൌരോര്‍ജം. ഇങ്ങനെ ആരെയും ബുധിമുട്ടിക്കതെയും പ്രകൃതിയുടെ സന്തുളിതവസ്തയ്ക്ക് കോട്ടം തട്ടാതതുമായ ഊര്‍ജം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? നമ്മളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന പ്രകൃതിക്കും ശല്യമാകാത്ത ഒന്നല്ലേ ഇത്? നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണുന്ന ഒരു മൊബൈല്‍ ടോവേര്‍ ഇരിക്കുന്നത്രേം സ്ഥലം മതിയല്ലോ ഓരോ കാറ്റാടി യന്ത്രത്തിനും അല്ലെങ്ങില്‍ ഒരു യുണിറ്റ് സോളാര്‍ പാനല്‍ വെയ്ക്കുവാന്‍. പഞ്ചായത്ത്, മുനിസിപ്പാളിടി കേന്ദ്രീകരിച്ചു MLA, MP ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാനും സംരക്ഷിക്കാനും പറ്റുന്ന ഒരു മാര്‍ഗം, എന്തിനാണ് വേണ്ട എന്ന് വെയ്ക്കുന്നത് എന്നൊരു സംശയം.

നമ്മുടെ നാട്ടിലെ ഓരോ വീടുകളിലും സൌരോര്‍ജം ഉണ്ടാക്കവുന്നത്തെ ഉള്ളു. അങ്ങനെ മുന്നോട്ടു വരുന്ന ആള്‍ക്കാര്‍ക്ക് സബ്സിഡി കൊടുത്താല്‍ പോലും ഒരു ടം നിര്‍മിച്ചു വയ്ധ്യുതി ഉണ്ടാക്കനുല്ലത്രേം ചിലവാകില്ല. മലയാളികള്‍ക്ക് കറന്റ്‌ സുട്ടില്ലാതെ സമാധാനമായി ജീവിക്കുകയും, KSEB യുടെ വൈദ്യതി ഒരു ബാക്ക്-അപ്പ്‌ ആയും ഉപയിഗിക്കം. എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ പറയുമ്പോള്‍ മാത്രം പ്രഭുധതയുള്ള ജനം കുറച്ചു കുടി പ്രവരതികമായി കാര്യങ്ങളെ കാണാത്തതും നാടിനു നല്ലത് വരുന്ന എന്തേലും ഒന്ന് ചെയ്യാത്തതും. നമ്മള്‍ ഈ മണലാരണ്യത്തില്‍ ജീവിച്ചും ജോലിചെയ്തും ഇവിടുത്തെ സംവിധാനങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍, എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ചെയ്തു കൂടാ എന്ന് ചിന്തിക്കാത്തത്? മലയാളിക്ക് ഈ രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ അത്ര പ്രഭുധത ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.

എന്തായാലും, ഞാനും എന്റെ ചില സുഹൃത്തുക്കളും അവരവരുടെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും ബോര്‍ഡിന്‍റെ വൈദ്യുതി അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കാനും ശരമിക്കാന്‍ പോവുകയാണ്. ഒരു സാധാരണ വീടിന്റെ മേല്‍ക്കൂര സോളാര്‍ പാനലുകള്‍ കൊണ്ട് കവര്‍ ചെയ്താല്‍ മാത്രം മതി, ആ വീട്ടിലേക്കുള്ള വൈദ്യുതി ഉണ്ടാവാന്‍. നമ്മുടെ സംഭാവന ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം. ഇതില്‍ എന്തൊക്കെ പുലിവാലുകള്‍ ഉണ്ട് എന്നത് അടുത്ത അവധിക്കു നാട്ടില്‍ എത്തി ഇതിനെ കുറുച്ചു അന്വേഷിച്ചു അതിനു വേണ്ടി കുറച്ചു സമയം നഷ്ട്ടപ്പെടുതിയിട്ടു പറഞ്ഞു തരാം വായനക്കാരെ.

നിങ്ങളും ഇതിനെ കുറിച്ച് ചിന്തിക്കു. വെള്ളം മാത്രം അല്ല, വെയിലും കാറ്റും ഒക്കെ ഉപയോഗിച്ച് നമ്മക്ക് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റും. ശ്രമിക്കു, എന്നിട്ട് മാറി മാറി വരുന്ന വോട്ട് മാത്രം വേണ്ട രാഷ്ട്ര്രെയക്കാരെ കുറ്റം പറയാം നമുക്ക്.