Tuesday, 11 May 2010

മാണിയും ജോസെഫും പിന്നെ ലയനവും

കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടി (അങ്ങനെ തന്നെ അല്ലെ പറയുന്നത്) ... പരിഹാസമായി കാണേണ്ട... വലിയ പ്രയോജനം ഒന്നും ജനത്തിന് ഉണ്ടായിട്ടില്ലല്ലോ... അത് കൊണ്ട് പറഞ്ഞന്നേ ഉള്ളു... ഉണ്ടായ കാലം മുതല്‍ ഞാന്‍ കേട്ടിട്ടുള്ള ഒന്നാണ്, വളരും തോറും പിളരും, പിളരും തോറും വളരും, അതാണീ കേരള കോണ്‍ഗ്രസ്‌... ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ വാലട്ടതുള്ള പാര്‍ട്ടി... ഇതിനെ എല്ലാം കുടി ഒരു കുട കീഴില്‍ കൊണ്ടുവരാന്‍ പലവട്ടം ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, ഒന്നും ഭാലവത്തായില്ല. അവസാനം, ജോര്‍ജ് മാണിയുടെ കൂടെ കൂടി. ഇപ്പോള്‍ ഇതാ, ജോസെഫും മണിയും ലയിക്കുന്നു... ഇപ്പോള്‍ കേരള കോണ്‍ഗ്രസ്‌ എസ് ഉണ്ടോ എന്നറിയില്ല, എം -ഇല്‍ചേര്‍ന്നതോടെ, എസ് വേണ്ട, എം മാത്രം മതി എന്നുവേച്ചോ, അതും അറിയില്ല, എന്തായാലും ഇപ്പോള്‍ എസ് എന്ന് കേള്‍ക്കാനില്ല... ഇടതു പക്ഷത് നിന്ന് ഉണ്ടായിരുന്ന ഒരേ ഒരു മന്ത്രി സ്ഥാനവും കളഞ്ഞു ജോസഫ്‌ മാനിയില്‍ ലയിക്കുമെങ്ങിലും, കുറച്ചു ജനസേവന തല്പ്പരരയിട്ടുള്ള ആള്‍ക്കാര്‍ പോകാതിരുന്നത് കൊണ്ട്,ജെ ഇല്ലതാകില്ല... വന്നിട്ടും പോയിട്ടും ഇടതു പക്ഷത്തിനു ലാഭം ഉണ്ടായി...

ഇടതു പക്ഷത്തിന്റെ ലാഭം അല്ല പക്ഷെ കോണ്‍ഗ്രസിനെ അലട്ടുന്നത്. അവിടെ ലാഭം ഉണ്ടാവുന്ന സങ്കടം പോരാത്തതിനു, ആ ലാഭത്തിന്റെ നഷട്ടം കോണ്‍ഗ്രസ്‌ ചുമക്കണം എന്നുകുടി വന്നാലോ... രമേഷിനും ഉമ്മച്ചനും ഇപ്പോള്‍ ഉറക്കമില്ല... പിന്നെയും കുറച്ചു ഉച്ചത്തില്‍ സംസാരിക്കുന്നതി പിള്ള മാത്രം... അങ്ങേരു ആവശ്യമില്ലതടത് അഭിപ്രായം പറയാതിരുന്നാല്‍ അങ്ങേര്‍ക്കും മകനും കൊല്ലം... കോണ്‍ഗ്രസ്‌ ചിലപ്പോള്‍ മാണിയെ കെട്ടിപിടിച്ചു പിള്ള സാറിനെ തൊഴിക്കും, കാരണം മാണി ന്യുന പക്ഷമല്ലേ, അതാണല്ലോ വോട്ട് ബാങ്ക്... എങ്ങനെയും അധികാരം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്സ് ഹൈ കമാന്‍ഡ് എന്തും ചെയ്യാന്‍ തയാറാകും... അത് തന്നയനല്ലോ, ലയനം, എന്നൊക്കെ വേണമെന്ന് കേരള കോണ്‍ഗ്രസ്‌ പറയുന്നോ, അന്നൊക്കെ കോണ്‍ഗ്രസ്‌ വല്ല്യെട്ടന്മാര്‍ അത് തടയും. അവര്‍ എങ്ങനെ സഹിക്കും, ഗാന്ധി പണ്ട് ഭാരതം വിഭജിച്ചത് പോലെ, ഇപ്പോഴത്തെ കോണ്‍ഗ്രസുകാര്‍ ഒന്നും വിഭാജിക്കില്ല... നിയമസഭ, ലോകസഭ സീറ്റുകള്‍ ഒട്ടും പറ്റില്ല...

ഇതെല്ലം കണ്ടുകൊണ്ടു ഇടതു പക്ഷം ചെറിയ പര്‍ത്യ്കളെ കൂട്ടി മുന്നണി വികസിപ്പിക്കുന്നു... അപ്പോഴും ലാഭം കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ടിക്ക് തന്നെ... അവരുടെ സീറ്റ്‌ ആര്‍ക്കും കൊടുക്കണ്ട...

ഇതെല്ലം കണ്ടാലും, നമ്മള്‍ക്ക് കാത്തിരുന്നു കാണാം, അടുത്ത തിരഞ്ഞെടുപ്പില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ സംസാരിക്കുമ്പോള്‍ മാത്രം പ്രബുധത ഉള്ള കേരളിയര്‍ വോട്ട് ചെയ്യാന്‍ പോകും... ലയിച്ചവനേം, ലയിപ്പിച്ചവനേം, ലയിക്കണ്ട എന്ന് പറഞ്ഞവനേം, ഒന്നും മിണ്ടാതിരുന്നവനേം ഒക്കെ ജയിപ്പിക്കും... എന്നിട്ടോ, സ്വയം ശപിക്കില്ല, അപ്പോഴും കുറ്റം, നമ്മുടെ നാടിനു... "ഈ നാട് ഒരു കാലത്തും നന്നാകില്ല" എന്നാ സ്ഥിരം പല്ലവി ആവര്‍ത്തിക്കും...

വികസനം ഗ്രാമങ്ങളില്‍ നിന്ന് എന്ന് പറഞ്ഞ ഗാന്ധിയേക്കാള്‍ ഒരു പടി കുടി കടന്നു ചിന്തിച്ചാണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ പോകുന്നത്... എന്താണത്, ഗ്രാമങ്ങള്‍ വികസിക്കണേല്‍, തന്റെ വീട് മുതല്‍ വികസനം വരണം... തൃപ്തി വരുന്ന വരെ വീട് വികസിപ്പിക്കാന്‍ ശ്രമിക്കും, അത് ഗ്രാമം വരെ എതിന്നതിനു മുന്‍പേ ആള് തട്ടി പോകും, നമ്മുടെ നാടായത് കൊണ്ട്, ജയില്‍-ഇല്‍ പോകുമെന്നോ, റിട്ടയര്‍ ആവുമെന്നോ പറയാന്‍ പറ്റില്ലല്ലോ... കാലു കുഴീലോട്ട് ആണേലും, ആസനം മന്ത്രി കസേരേല്‍ വേണമല്ലോ... അതല്ലേ നമ്മുടെ നാടിന്റെം നാട്ടുകരുടെം പ്രബുതത... പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്ത് നല്ല കാര്യം, അല്ലെങ്ങില്‍ എത്രയോ വോട്ട് പാഴായി പോയേനെ... ബോധമുള്ള ആള്‍ക്കാര്‍ ആരെങ്ങിലും ഈ അപ്പോപ്പന്മാര്‍ക്ക് ഇനി വോട്ട് ചെയ്യുമോ... പിള്ളാര്‌ വരട്ടെ അപ്പോള്‍ വോട്ട് ചെയ്യാം എന്ന് പറയും...

1 comment:

  1. തിരഞ്ഞെടുപ്പവുംബോഴേക്കും എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കും എന്ന് ആര്കാ അറിയാത്തെ മാഷെ :)

    ReplyDelete

Thank you very much for the comments and suggestions...