Monday, 17 May 2010

നെക്സലിസം, സോഷിയളിസമോ?

കുറെയേറെ മാസങ്ങളായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് നെക്സല്‍ ആക്രമണം? എന്തുകൊണ്ടാണ് നമ്മളെ പോലുള്ള ആള്‍ക്കാര്‍ നക്സലുകള്‍ ആയി മാറുന്നത്? ഞാന്‍ മനസിലാക്കിയടത്തോളം ജീവിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ ഒരുക്കാത്തതാണ് എന്നാണ്... ശേരിയോ തെറ്റോ, അറിയില്ല... എന്‍റെ ചിന്തക്ക് ഏതാണ പറ്റുന്ന അളവില്‍, അതാണ് കാരണം...

ഇപ്പോള്‍ ഇതാ, നമ്മുടെ ചിദംബരം എല്ലാത്തിനേം അടിച്ചൊതുക്കാന്‍ നോക്കുന്നു... അവിടുത്തെ നിയമസഭ, ലോകസഭ, രാജ്യസഭ അംഗങ്ങള്‍ എന്താണോ ചെയ്യുന്നത് എന്ന് ഊഹിച്ചെടുക്കാന്‍ പോലും സാധിക്കുന്നില്ല... എല്ലാവരും തിരഞ്ഞെടുപ്പ് നേരിട്ട് ജയിച്ചും തൊട്ടും അവിടെ ഭരണം നടത്തുന്നു... എന്നിട്ടും, അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക്‌ സൗകര്യങ്ങള്‍ഒരുക്കാന്‍ സാധിക്കാതെ പോകുന്നു... ചിധംബരതിനെ പോലെ ഒരാള്‍ വിചാരിച്ചാല്‍, ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാകും എന്ന് വിശ്വസിക്കാന്‍ പ്രയാസം... ഗ്രീന്‍ ഹാന്റ് എന്നാ പേരില്‍ അവിടെ നടത്തുന്ന നാടകവും, അതിനു വേണ്ടി ചിലവഴിക്കുന്ന സാധാരണക്കാരന്‍ കൊടുക്കുന്ന നികുതി പണം അവിടുത്തെ ജനനഗളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും, അതെ സമയം, ലോകത്തിലെ തന്നെ നല്ല ഒരു അന്വേഷണ ഏജന്‍സി ആയ ഇന്ത്യന്‍ ഇന്റെല്ലിജേന്സിനെ കൊണ്ട് ശെരിയായ ഒരു അന്വേഷണം കുടി നടത്തിയാല്‍ ഇതിന്റെ മൂല കാരണം വേരോടെ പിഴുതെറിയാന്‍ സാധിക്കില്ലേ... എന്താണ് അതിനൊരു തടസമായി ചിദംബരത്തിന് മുന്നില്‍ ഉള്ളത് ?

ഇത് പറയുമ്പോള്‍, എന്‍റെ ചിന്താഗതിയില്‍ കൂട്ടിവായിക്കാന്‍ ഒന്നുണ്ട്, നമ്മുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ പണ്ട് നടത്തിയ സമത്വത്തിനു വേണ്ടിയുള്ള സമരങ്ങളും, ഇപ്പോള്‍ വെറുതെ ആരെയൊക്കെയോ സന്തോഷിപ്പിക്കാന്‍ വേണ്ടി നടത്തുന്ന സമര പ്രഹസനങ്ങളും. പണ്ടൊക്കെ ശെരിയായ കാരണങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ സ്ഥാപിത താല്പര്യങ്ങള്‍ മാത്രം... മാവോയിസ്റ്റ് ആയാലും, നക്സല്‍ ആയാലും, അവര്‍ക്കും എന്തൊക്കയോ നിക്ഷിപ്ത തല്പര്യങ്ങലുടെയോ ചില ആളുകളുടെയോ താല്പര്യങ്ങള്‍ക്ക് വേണ്ടിയുംകുടിയാണോ ഇപ്പോള്‍ ഇതൊക്കെ നടത്തുന്നത് എന്നും സംശയം തോന്നി പോകുന്നു... അതങ്ന്വേഷിക്കാന്‍ ചിദംബരം ഉത്തരവ് കൊടുത്തിട്ടുണ്ടോ എന്നും നമുക്കറിയില്ല.. ഒരു പ്രധാന വിഷയം എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയുന്ന കാര്യവും, എവിടുന്നാണ്, ഈ അക്രമികള്‍ക്ക് ഇതെല്ലം ചെയ്യാനുള്ള സാമ്പത്തിക സഹായവും, ആയുധങ്ങളും ലഭിക്കുന്നത്... ആരനത് ഈക്കുട്ടര്‍ക്ക് എത്തിക്കുന്നത്... ആ സ്രോതസ് കണ്ടു പിടിക്കാന്‍ ഇത്ര സമയം വേണോ? അതോ ആരെയൊക്കെയോ സഹായിക്കാന്‍ വേണ്ടി കൂടുതല്‍ സമയം എടുക്കുന്നതാണോ... ഒരു സാധാരണ ജനം എന്നാ നിലയില്‍ എന്‍റെ സാമന്യ ബോധത്തിന് മനസിലാക്കാന്‍ സാധിക്കുന്നില്ല.. വേണേല്‍ ചക്ക വേരേലും കായികക്, പക്ഷെ വേണം എന്ന് വെക്കണം... എങ്ങനെ വോട്ട് നേടി അടുത്ത തിരഞ്ഞെടുപ്പിലും ജയിക്കാം, എന്ന് മാത്രം ചിന്തിച്ചാല്‍, എത്രനാള്‍ അങ്ങനെ ചിന്തിക്കാന്‍ സാധിക്കും എന്നുകുടി ഓര്‍ക്കുക...

എന്നേലും ശ്രീ. ചിദംബരം, ഇതൊക്കെ ഒന്ന് കണ്ടു പിടിച്ചു, തങ്ങലേം, തങ്ങളുടെ പാര്ടിയേം ജയിപ്പിച്ചു വിട്ട സാധാരണ ജനങ്ങളോട് നീതി പുലര്‍ത്താന്‍ അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

No comments:

Post a Comment

Thank you very much for the comments and suggestions...