നമ്മുടെ വൈദ്യുതി മന്ത്രി സേവനം കഴിഞ്ഞു ഇറങ്ങുന്നതിനു മുന്‍പ് എന്തൊക്കയോ ചെയ്തു കാട്ടണം എന്നാ വാശിയില്‍ ആണെന്ന് തോന്നുന്നു. നല്ല കാര്യം. വളരെ വൈകിയാണെങ്കിലും അങ്ങനെ തോന്നിയതില്‍ ദൈവത്തിനു സ്തുതി. പക്ഷെ ഒരു സംശയം, എന്ത് നല്ലകാര്യം പറഞ്ഞാലും ഉണ്ടല്ലോ മലയാളിക്ക് ഒരു സംശയം, അത് തന്നെ.
നമ്മുടെ മലയോര പ്രദേശങ്ങളില്‍ ഉണ്ടാകുന്നതും വെറുതെ പാഴായി പോക്കുന്നതുമായ കാറ്റിനെ (വായു വായു) എന്തുകൊണ്ട് നമ്മുടെ മന്ത്രി മറന്നു പോകുന്നു, എന്നൊരു സംശയം. അല്ലെങ്കില്‍, നമ്മള്‍ ഓരോര്തരും കുട പിടിച്ചും ശേടുകളില്‍ നിന്നും രക്ഷപെടുന്ന സൌരോര്‍ജം. ഇങ്ങനെ ആരെയും ബുധിമുട്ടിക്കതെയും പ്രകൃതിയുടെ സന്തുളിതവസ്തയ്ക്ക് കോട്ടം തട്ടാതതുമായ ഊര്‍ജം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? നമ്മളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന പ്രകൃതിക്കും ശല്യമാകാത്ത ഒന്നല്ലേ ഇത്? നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണുന്ന ഒരു മൊബൈല്‍ ടോവേര്‍ ഇരിക്കുന്നത്രേം സ്ഥലം മതിയല്ലോ ഓരോ കാറ്റാടി യന്ത്രത്തിനും അല്ലെങ്ങില്‍ ഒരു യുണിറ്റ് സോളാര്‍ പാനല്‍ വെയ്ക്കുവാന്‍. പഞ്ചായത്ത്, മുനിസിപ്പാളിടി കേന്ദ്രീകരിച്ചു MLA, MP ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാനും സംരക്ഷിക്കാനും പറ്റുന്ന ഒരു മാര്‍ഗം, എന്തിനാണ് വേണ്ട എന്ന് വെയ്ക്കുന്നത് എന്നൊരു സംശയം.
നമ്മുടെ നാട്ടിലെ ഓരോ വീടുകളിലും സൌരോര്‍ജം ഉണ്ടാക്കവുന്നത്തെ ഉള്ളു. അങ്ങനെ മുന്നോട്ടു വരുന്ന ആള്‍ക്കാര്‍ക്ക് സബ്സിഡി കൊടുത്താല്‍ പോലും ഒരു ടം നിര്‍മിച്ചു വയ്ധ്യുതി ഉണ്ടാക്കനുല്ലത്രേം ചിലവാകില്ല. മലയാളികള്‍ക്ക് കറന്റ് സുട്ടില്ലാതെ സമാധാനമായി ജീവിക്കുകയും, KSEB യുടെ വൈദ്യതി ഒരു ബാക്ക്-അപ്പ് ആയും ഉപയിഗിക്കം. എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ പറയുമ്പോള്‍ മാത്രം പ്രഭുധതയുള്ള ജനം കുറച്ചു കുടി പ്രവരതികമായി കാര്യങ്ങളെ കാണാത്തതും നാടിനു നല്ലത് വരുന്ന എന്തേലും ഒന്ന് ചെയ്യാത്തതും. നമ്മള്‍ ഈ മണലാരണ്യത്തില്‍ ജീവിച്ചും ജോലിചെയ്തും ഇവിടുത്തെ സംവിധാനങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍, എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ചെയ്തു കൂടാ എന്ന് ചിന്തിക്കാത്തത്? മലയാളിക്ക് ഈ രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ അത്ര പ്രഭുധത ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.
എന്തായാലും, ഞാനും എന്റെ ചില സുഹൃത്തുക്കളും അവരവരുടെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും ബോര്‍ഡിന്‍റെ വൈദ്യുതി അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കാനും ശരമിക്കാന്‍ പോവുകയാണ്. ഒരു സാധാരണ വീടിന്റെ മേല്‍ക്കൂര സോളാര്‍ പാനലുകള്‍ കൊണ്ട് കവര്‍ ചെയ്താല്‍ മാത്രം മതി, ആ വീട്ടിലേക്കുള്ള വൈദ്യുതി ഉണ്ടാവാന്‍. നമ്മുടെ സംഭാവന ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം. ഇതില്‍ എന്തൊക്കെ പുലിവാലുകള്‍ ഉണ്ട് എന്നത് അടുത്ത അവധിക്കു നാട്ടില്‍ എത്തി ഇതിനെ കുറുച്ചു അന്വേഷിച്ചു അതിനു വേണ്ടി കുറച്ചു സമയം നഷ്ട്ടപ്പെടുതിയിട്ടു പറഞ്ഞു തരാം വായനക്കാരെ.
നിങ്ങളും ഇതിനെ കുറിച്ച് ചിന്തിക്കു. വെള്ളം മാത്രം അല്ല, വെയിലും കാറ്റും ഒക്കെ ഉപയോഗിച്ച് നമ്മക്ക് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റും. ശ്രമിക്കു, എന്നിട്ട് മാറി മാറി വരുന്ന വോട്ട് മാത്രം വേണ്ട രാഷ്ട്ര്രെയക്കാരെ കുറ്റം പറയാം നമുക്ക്.
No comments:
Post a Comment
Thank you very much for the comments and suggestions...